കുമാരമംഗലം ബിര്‍ളയുടെ ഉടമസ്ഥതയിലുള്ള ഹിന്‍ഡാല്‍കോയ്ക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതിന്റെ ഫയലുകള്‍ കൈമാറാന്‍ സിബിഐ പ്രധാനമന്ത്രിയുടെ ഓഫീസിനോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ മൊഴിയെടുക്കണമോ എന്ന് ഫയല്‍ പരിശോധിച്ച ശേഷം സിബിഐ തീരുമാനിക്കും. ഏത് ഫയലും കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള മന്ത്രി വി. നാരായണസ്വാമി പറഞ്ഞു.
- Category
- News